ചുളളിക്കര: മുതിർന്നവർക്കൊരു മാതൃകയാണ് കുരുന്നുകളുടെ ഈ പ്രവർത്തി. കാര്യം മറ്റൊന്നുമല്ല, വെളളരിക്കുണ്ട് കോളനിയിൽ റോഡ് സൈഡിൽ വലിച്ചെറിഞ്ഞ നിലയിൽ കുപ്പികളും പ്ലാസിറ്റിക്കുകളും കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.അവശേഖരിച്ചുകൊണ്ടാണ് കുട്ടികൾ മാതൃകയായത്. മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇവിടെ പക്ഷേ കുട്ടികൾ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു.ആരും പറയാതെ ആരുടേയും നിർദ്ദേശമില്ലാതെ ഈ കുരുന്നുകളുടെ മനസിൽ തോന്നിയ നന്മനിറഞ്ഞ പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട് .കോളനിയിലെ ഹൃതിക്, ശ്രീദേവ്, പ്രതുൽ, വൃജിത്ത്, അനശ്വര, ആരധിയ എന്നീ കുട്ടികളാണ് ഇത്തരമൊരു പ്രവർത്തിയിലൂടെ മറ്റുളളവർക്ക് മാതൃകയായത്. ഈ നല്ല പ്രവർത്തിക്ക് ഊരുമൂപ്പൻ സമ്മാനിച്ച മധുരപലഹാരങ്ങൾ കുട്ടികൾ കോളനി നിവാസികൾക്കാകെ പങ്കുവെച്ചു.