ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കര നാരായണ ഭട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ ജയ സൂരൃൻക്ലാസെടുത്തു.
ആലപ്പടമ്പ് : കുണ്ടുളിലെ കരുവാച്ചേരി കുഞ്ഞമ്പു നായരുടെ ഏഴാം ചരമവാര്‍ഷികത്തിന്റെയും ഭാര്യ കാഞ്ഞിരപ്പുഴ ലക്ഷ്മിയമ്മയുടെ ആറാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി മാത്തില്‍ ഐ.ആര്.പി.സി. സാന്ത്വന വയോജനകേന്ദ്രത്തിലേക്ക് മക്കള്‍ നല്കുന്ന ധനസഹായം ലോക്കല്‍ സെക്രട്ടറി ടി.വിജയന് ഏറ്റുവാങ്ങി.
മാലക്കല്ല്് : കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽഎന്നിവർ സന്നിഹിതരായിരുന്നു.
മാലക്കല്ല്: ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്കൂള്‍ കലോത്സത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര റാലി വൈകുന്നേരംമാലക്കല്ലില് സമാപിച്ചു. സംഘടക സമിതി ചെയര്‍മന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ. നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈസ് പ്രസിഡന്റ് പ്രിയ ഷാജി പഞ്ചായത്ത് അംഗം പി. ഗീത , വ്യാപാരി വ്യവസായി യൂണിറ്റ് അംഗം ജോണി ടി. വി. മാലക്കല്ല് കള്ളാര്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്ന്മാരായ സജി എം എ ,റഫീക്ക് കെ., കള്ളാര്‍ സ്ക്കൂള് മാനേജര്‍ സുബേര്‍ എന്നിവരും മാലക്കല്ല് സെന്റ്. മേരീസ് […]