LOCAL NEWS

ആടകം ശ്രീ ചാമുണ്ഡിക്കാവ് പ്രതിഷ്ഠാദിന ഉത്സവവും പൊങ്കാല സമര്‍പ്പണവും 16 മുതല്‍

കളളാര്‍ :ആടകം ശ്രീ ചാമുണ്ഡിക്കാവ് പ്രതിഷ്ഠാദിന ഉത്സവവും പൊങ്കാല സമര്‍പ്പണവും ജനുവരി 16, 17 തീയ്യതികളിലായി നടക്കും. 16 ന് രാവിലെ 7 മണിക്ക് നട തുറക്കല്‍, ഗണപതിഹോമം 8:30ന് കലവറയ്ക്കല്‍ ഘോഷയാത്ര ചേടിക്കുണ്ട് ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത് നിന്നും പുറപ്പെടും. 10 മണിക്ക് പണ്ഡാര അടുപ്പിലേക്ക് അഗ്നി പകരല്‍. തുടര്‍ന്ന് പൊങ്കാല സമര്‍പ്പണവും അന്നപ്രസാദ വിതരണവും. വൈകുന്നേരം 4 മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ. 6 മണിക്ക് വിവിധ താന്ത്രിക കര്‍മ്മങ്ങള്‍. രാത്രി 7 മണിക്ക് ഭജന. 9 മണി മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. 17ന് രാവിലെ 6 മണിക്ക് നട തുറക്കല്‍. 7 മണിക്ക് മഹാഗണപതിഹോമം. 11 മണിക്ക് ലളിത സഹസ്രനാമം. തുടര്‍ന്ന് തുലാഭാരം. ഉച്ചയ്ക്ക് 12:30ന് ഉച്ചപൂജ .തുടര്‍ന്ന് പ്രസാദ വിതരണം, ചോറൂണ്, നാമകരണം എന്നിവ നടക്കും. അന്നപ്രസാദ വിതരണത്തോടുകൂടി മഹോത്സവത്തിന്സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *