LOCAL NEWS

കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവം 18, മുതല്‍ 20 വരെ തീയ്യതികളിലായി നടക്കും.

രാജപുരം : കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവം ജനുവരി 18, 19, 20 തീയ്യതികളിലായി നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് 17ന് രാവിലെ 7 മണിക്ക് ക്ഷേത്രത്തില്‍ നടക്കും. രാവിലെ 10:30 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര കള്ളാര്‍ ശ്രീ കോളിക്കയില്‍ നിന്നും പുറപ്പെടും. രാത്രി 7 മണിക്ക് തിരുവത്താഴത്തിന് അരിയളവ്.
മഹോത്സവത്തിന്റെ ഒന്നാം ദിനമായ 18ന് രാവിലെ ഗണപതിഹോമം. 6 മണിക്ക് ഉഷപൂജ. 7 മണി മുതല്‍ വിഷ്ണു സഹസ്രനാമം, നാരായണീയ പാരായണം എന്നിവ നടക്കും. 10 മണി മുതല്‍ തുലാഭാരം. ഉച്ചയ്ക്ക് 12:30ന് മഹാപൂജ. വൈകുന്നേരം 6 മണിക്ക് തായമ്പക. 6:45 ദീപാരാധനയും നിറമാലയും. രാത്രി 7 മണി മുതല്‍ ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിര, സെമി ക്ലാസിക്കല്‍ ഡാന്‍സ്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. 9 മണിക്ക് അത്താഴപൂജ. 9:30ന് ശ്രീഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തം എന്നിവ നടക്കും. രണ്ടാം ദിനമായ 19ന് രാവിലെ 6 മണിക്ക് ഉഷപൂജ. 8 മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ. 10 മണി മുതല്‍ തുലാഭാരം. 10:30ന് ഭജന. ഉച്ചയ്ക്ക് 12:30ന് മഹാപൂജ. വൈകുന്നേരം 6 മണിക്ക് തായമ്പക. 6:45 ന് ദീപാരാധനയും നിറമാലയും. രാത്രി 7 മണി മുതല്‍ ഭഗവത്ഗീത പാരായണം, ഭക്തിഗാനം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര തുടങ്ങിയവ അരങ്ങേറും. രാത്രി 9 മണിക്ക് അത്താഴപൂജ. 9:30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം എന്നിവ നടക്കും. മഹോത്സവത്തിന്റെ അവസാന ദിവസമായ 20ന് രാവിലെ 6 മണിക്ക് ഉഷപൂജ. 9 മണി മുതല്‍ ഭഗവത്ഗീത പാരായണം. 10 മണി മുതല്‍ തുലാഭാരം. 10:30 ന് ഭജനാമൃതം. ഉച്ചയ്ക്ക് 12:30ന് മഹാപൂജ. വൈകിട്ട് 6
മണിക്ക് തായമ്പക. 6:45 ന് ദീപാരാധനയും നിറമാലയും. രാത്രി 7 മണി മുതല്‍ സെമി ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, കുച്ചുപ്പുടി എന്നിവ അരങ്ങേറും. 9 മണിക്ക് അത്താഴപൂജ. 9:15ന് കള്ളാര്‍ ശ്രീ കോളിക്കയില്‍ കാഴ്ച സമിതിയുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. 9:30ന് ശ്രീഭൂതബലി എഴുന്നള്ളത്തും തിടമ്പ് നൃത്തവും നടക്കും. മഹോത്സവത്തോടനുബന്ധിച്ചുള്ള ചന്ത ലേലം 16ന് വൈകിട്ട് 4 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *