രാജപുരം: ഒരു വര്‍ഷക്കാലം നീണ്ടുനിന്ന രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ ദാനം 15ന് മാര്‍ മാത്യു മൂലക്കാട് നിര്‍വ്വഹിക്കും. ജെന്നികുര്യന്‍ ചെയര്‍മാനും ജെയിന്‍ പി വര്‍ഗ്ഗീസ് കണ്‍വീനറുമായി കമ്മറ്റിയാണ് 12 ലക്ഷത്തിലധികം തുക ചെലവഴിച്ച് നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കെട്ടിട നിര്‍മ്മാണത്തിനായി എല്ലാ വിധത്തിലും സഹകരിച്ച സകലര്‍ക്കും ജെന്നി കുര്യന്‍ നന്ദി അറിയിച്ചു. സ്‌ക്കുളിലെ കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹതപ്പെട്ട കുട്ടിക്കാണ് വീട് നല്‍കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.