രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്ക്കുള് സില്‍വര്‍ ജൂബിലി ആഷോഷങ്ങള്‍ 15ന് സമാപിക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത 7 ഇനം പരിപാടികളും 2 പ്രോജക്ടുകളും വിജയകരമായി പൂര്‍ത്തിയാക്കി. പഠനനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം ഉന്നത വിജയികളെ ആദരിക്കല്‍,സംസ്ഥാനതല പ്രസംഗ മത്സരം,ക്വിസ്സ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.അര്‍ഹതയുളള കുട്ടിക്കുളള സ്നേഹവീട്,ഫുഡ് ഫെസ്റ്റ്,രക്തദാന ക്യാമ്പ്,പൂര്‍വ്വകാല മാനേജര്‍,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംഗമവും നടത്തി.അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സില്‍വര്‍ ജൂബിലി സ്മാരക കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
1943- ലെ രാജപുരം ക്നാനായ കുടിയേറ്റത്തെ തുടര്‍ന്ന് അതേ വര്‍ഷം തന്നെയാണ് എല്‍ പി സ്ക്കൂള് ആരംഭിച്ചത്. 1960-ല്‍ ഹൈസ്ക്കുളായും 2000-ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തിയ സ്ക്കുളിന്റെ പ്ലാറ്റിനം ജൂബിലി 2018-ല്‍ ആഘോഷിച്ചു.
പാഠ്യ,പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പഠന മികവിലും ജില്ലയില്‍ ഒന്നാമതും സംസ്ഥാനതലത്തില്‍ മുന്‍പന്തിയിലുമാണ് ഈ സ്ക്കൂള്.കലാ,കായിക, ശാസ്ത്ര മേളകളില്‍ സംസ്ഥാനത്തും ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി.സ്ക്കൂള് മാനേജര്‍ റവ.ഫാദര്‍ ജോസ് അരീച്ചിറ ചെയര്‍മാനായും സ്ക്കൂള് പ്രിന്‍സിപ്പല്‍ ജോബി ജോസഫ് ജനറല്‍ കണ്‍വീനറായുളള കമ്മറ്റിയാണ് ജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നത്. 15 ന് രാവിലെ 10 മണിക്ക് സ്ക്കൂള് ഓഡിറ്റോറിയത്തില്‍ കോട്ടയം അതിരൂപതാ മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഹയര്‍സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ഡോ.കെ.മണിക്രാജ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന ട്രഷറി ഡയറക്ടര്‍ സാജന് വി സ്ക്കൂള് വാര്‍ഷികം ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.തോമസ് പുതിയകുന്നേല്‍ അദ്ധ്യക്ഷത വഹിക്കും.പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജെന്നി കുര്യന് സ്നേഹവീട് പദ്ധതി വിശദീകരിക്കും.താക്കോല്‍ ദാനം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും.ഡോ.കെ. മാണിക്യരാജ് ഉപഹാര സമര്‍പ്പണവും റവ.ഡോ.പുതിയകുന്നേല്‍ ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിക്കും. കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്, ജില്ലാ പഞ്ചായാത്തംഗം ഷിനോജ് ചാക്കോ,വാര്‍ഡ് മെമ്പര്‍ വനജ ഐത്തു,പിടിഎ പ്രസിഡന്റ് കെ.എ പ്രഭാകരന്, ഹൈഡ്മാസ്റ്റര്‍ മാരായ സജി മാത്യു,കെ ഒ അബ്രാഹം ,സില്‍വര്‍ജൂബിലി കമ്മറ്റികളുടെ പ്രതിനിധി ജിജി കുര്യന്, സ്ക്കുള് ചെയര്മാന് മാസ്റ്റര്‍ ഷിയോണ് സൈമണ്‍ എന്നിവര്‍ പ്രസംഗിക്കും.ജോണ്‍ എം കെ മറുപടി പ്രസംഗം നടത്തും. സ്ക്കൂള് മാനേജര്‍ റവ.ഫാദര്‍ ജോസഫ് അരീച്ചിറ സ്വാഗതവും സാലു എ എം നന്ദിയും പറയും
വൈകുന്നേരം നാലിന് എന്‍ഡോവിമെന്റ് വിതരണം നടക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വിരമിക്കുന്ന അധ്യാപകര്‍ക്കുളള ഉപഹാര വിതരണം നടക്കും.പി ടി എ പ്രസിഡന്റ് കെ എ പ്രഭാകരന്,ചന്ദ്രന്.സി,സോണി ജോസഫ്, എന്നിവര്‍ പ്രസംഗിക്കും. തോമസ് മാത്യു,മിനി ഫിലിപ്പ്,മിനി ജോസഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ റവ.ഫാ.ജോസ് അരീച്ചിറ, ജോബി ജോസഫ്, കെ.എ പ്രഭാകരന്, ജിജി കിഴക്കേപ്പുറത്ത്,ജെന്നികുര്യന്, ജെയിന് പി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.