LOCAL NEWS

സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

പനത്തടി : തുടര്‍ച്ചയായി പത്തൊമ്പതാം വര്‍ഷവും സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 42 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 14 കുട്ടികള്‍ 90% ത്തിന് മുകളില്‍ മാര്‍ക്കും 21 കുട്ടികള്‍ 75% ത്തിന് മുകളില്‍ മാര്‍ക്കും 7 കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സും നേടിയാണ് തിളക്കമാര്‍ന്ന ഈ വിജയം കരസ്ഥമാക്കിയത്.
96.4% മാര്‍ക്കും ഫുള്‍ A1 ഉം നേടി നീലാഞ്ജന നികുഞ്ചം ഒന്നാം സ്ഥാനം നേടി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലുംഅനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *