പഴയങ്ങാടി: എം ഡി എം എ വിൽപ്പനയിലെ മുഖ്യ കണ്ണിയായ യുവാവിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മാട്ടൂൽ സെന്ററിൽ താമസിക്കുന്ന പ്രബിൻ സി ഹരീഷ് എന്നയാളെയാണ് പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10:15 മണിയോടെ മാട്ടൂൽ പെറ്റ് സ്റ്റേഷൻനു സമീപത്തുള്ള ബീച്ച് റോഡിൽ വച്ചാണ് 920 മില്ലി ഗ്രാംഎംഡിഎംഎ യുമായി പ്രതി പിടിയിലായത്്. രണ്ടു വർഷത്തിൽ അധികമായി പ്രതി മാട്ടൂൽ ഭാഗങ്ങളിൽ എം ഡി എം എ വിൽപ്പന തുടങ്ങിയിട്ട് എന്നാണ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുള്ളത് എ എസ് ഐമാരായ കെ വി രാജീവൻ, പ്രസന്നൻ എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിൽഉണ്ടായിരുന്നു.
