വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിന പൊങ്കാല മഹോത്സവം ഈ മാസം 15 മുതല്‍ 17 വരെ വിവിധ താന്ത്രിക കര്‍മ്മങ്ങളോടെ നടക്കും. തന്ത്രി കക്കാട്ടില്ലത്ത് നാരായണ പട്ടേരി യുടെ മുഖ്യകാര്മ്മിമത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക…
15 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉഷപൂജ. ലളിത സഹസ്ര നാമ പാരായണം. ഉച്ചപൂജ തുലാഭാരം. അന്നദാനം എന്നിവ നടക്കും.
വൈകിട്ട് 4 മണിക്ക് ചീര്‍ക്കയം സുബ്രമണ്യ കോവിലില്‍ നിന്നും മാതൃ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക്ക ലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. തുടര്‍ന്ന് ദീപാരാധനയ്ക്ക് ശേഷം വിവിധ ക്ഷേത്ര മാതൃ സമിതികളുടെ തിരു വാതിര. കൈ കൊട്ടികളി നടക്കും. അത്താഴപൂജയ്ക്ക് ശേഷം കൊടിയകുണ്ട് കാരിച്ചി യമ്മ തുടി താളം അവതരിപ്പിക്കുന്ന മംഗലം കളി നടക്കും. കലാ സന്ധ്യയും അരങ്ങേറും.
16 ന് രാവിലെ ഗണപതി ഹോമത്തോടെ ക്ഷേത്രചടങ്ങുകള്‍ ആരംഭിക്കും.. 7 മണിക്ക് ഉഷപൂജയും 8 ന് പൊങ്കാല സ്ഥലശുദ്ധിയും 9 മണിക്ക് പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കലും നടക്കും.
11.30 ന് പൊങ്കാല നിവേദ്യം നടക്കും.
വ്രതശുദ്ധിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി എത്തുന്ന നൂറ് കണക്കിന്
അമ്മമാര്‍ പൊങ്കാല നിവേദ്യ ചടങ്ങില്‍ പങ്കെടുക്കും..
മാങ്കുളത്ത് ഗോവിന്ദന് നബൂതിരി പൊങ്കാല വിവരണം നടത്തും.
ഉച്ചപൂജയ്ക്ക് ശേഷം അന്നദാനം നടക്കും.
വൈകിട്ട് വിവിധ ക്ഷേത്രചടങ്ങുകളും മോഹിനി യാട്ടം. നൃത്തനൃത്യങ്ങളും അരങ്ങേറും..
17 ന് രാവിലെ 108 നാളികേരം കൊണ്ട് മഹാഗണപതി ഹോമം നടക്കും. തുടര്‍ന്ന് ഉഷപൂജ. നവകം.ബിംബശുദ്ധി. നവകാഭിഷേകം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജയും നടക്കും.
കരോക്കെ ഭക്തി ഗാന സുധയും അരങ്ങേറും.
ഇരട്ട തായമ്പക. നിറമാല രാത്രി 8.30ന് ശ്രീഭൂത ബലി. ഉത്സവം. തിടമ്പ് നൃത്തം എന്നീ ചടങ്ങുകള്‍ നടക്കും.. രാത്രി 9 മണിക്ക് കണ്ണൂര്‍ ശ്രീ രഞ്ജിനി ഓര്‍ക്കസ്ട്രയുടെ ഗാന മേളയും ഉണ്ടാകും.