രാജപുരം: ദലിത് സമുദായ മുന്നണി (ഡി എസ് എം) കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ എന്ന പേരിൽ ഏകദിന നേതൃത്വ ക്യാമ്പും വെളളരിക്കുണ്ട് ,കാഞ്ഞങ്ങാട് താലൂക്ക് കമ്മറ്റി രുപീകരണവും നാളെ രാവിലെ 9 ന് ഒടയംചാൽ വ്യാപാരഭവനിൽ നടക്കും. സംസ്ഥാന വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിളളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം ശങ്കരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കൃഷ്ണൻ മൂപ്പിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മറ്റിയംഗം വി.നാരായണൻ, എൻലൈറ്റഡ് യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് മനീഷ് എം, ഡി.എസ് എം ജില്ലാ ട്രഷറർ കെ.വി.കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.ജില്ലാ സെക്രട്ടറി സത്യനാഥ് സ്വാഗതവും ജില്ലാ കമ്മറ്റിയംഗം വിഷ്ണു പട്ടുവം നന്ദിയും പറയും.
