രാജപുരം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലവേട്ടുവ മഹാസഭ ജില്ലാ കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. ഇ. ഗ്രാന്റ് , സ്‌കോളര്‍ഷിപ്പ് , ലൈഫ് മിഷന്‍ വീട് ഫണ്ട് ലഭിക്കാത്ത പ്രശ്‌നം ,
പ്രകൃതിക്ഷോഭം മൂലം മാറ്റി പാര്‍പ്പിക്കേണ്ടി വന്ന ബളാല്‍ പഞ്ചായത്തിലെ മൂത്താടിയിലെ നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.മുണ്ടമാണി ഊരിലെ നമിതയ്ക്ക് ഇ.ഗ്രാന്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് കലക്ടറെ നേരില്‍ കണ്ട് പ്രശ്‌നം ബോധ്യപെടുത്താന്‍ അവരുടെ കുടുംബങ്ങള്‍ക്ക് അവസരം ഒരുക്കി. ഗ്രാന്‍ഡ് എത്രയും പെട്ടെന്ന് അനുവദിക്കാന്‍ ഉള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.. ദേലമ്പാടിയിലെ ഒരു കുടുംബത്തിന് ലൈഫ് മിഷന്‍ വീട് അനുവദിക്കാത്ത കുടുംബത്തെ കളക്ടര്‍ക്ക് നേരിട്ട് കണ്ട് നിവേദനം നല്‍കാന്‍ സാധിച്ചു . ഈ വിഷയത്തില്‍ കളക്ടര്‍ അപ്പോള്‍ തന്നെ അടിയന്തരമായി ഇടപെടുകയും ലൈഫ് മിഷന്‍ സെക്ഷനുമായി സംസാരിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസറെ നേരില്‍ കാണുകയും വിദ്യാര്‍ത്ഥികള്‍ക്ക് മുടങ്ങിയിരിക്കുന്ന ഗ്രാന്‍ഡ്, സ്‌റ്റൈപ്പന്‍ഡ്, ഇ. ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയുള്ള കാര്യങ്ങളെക്കുറിച്ച് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ലൈഫ് മിഷന്‍ വീടുകളുടെ അവസ്ഥ ബന്ധപ്പെട്ട ലൈഫ് മിഷന്‍ ഓഫീസറുമായി സംസാരിച്ചു. അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ മുടങ്ങിക്കിടക്കുന്ന ലൈഫ് മിഷന്‍ വീടുകളുടെ മുഴുവന്‍ ഫണ്ടുകളും കൊടുത്തു
തീര്‍ക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നമ്മുടെ വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. SP യുടെ നേതൃത്വത്തില്‍ നടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയില്‍ സംഘടനയുടെ ഭാരവാഹികളായ സി. കെ കുഞ്ഞിരാമന്‍ , ശങ്കരന്‍ മുണ്ടമാണി, കെ. വി കൃഷ്ണന്‍ എന്നിവരെ പ്രതിനിധികളായി ഉള്‍പ്പെടുത്തി.