കോടോത്ത്: കുരുന്നുകളോട് കഥ പറഞ്ഞ് ഗോപി കുറ്റിക്കോൽ.
പ്രീ സ്‌കൂൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കഥോത്സവം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ പ്രശസ്ത നാടക-സിനിമാ പ്രവർത്തനായ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. കുട്ടികളോട് കഥ പറയാൻ സരോജിനിയമ്മ കോടോത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. മദർ പി.ടി.എ.പ്രസിഡണ്ട് വിദ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ബാലചന്ദ്രൻ എൻ, സ്റ്റാഫ് സെക്രട്ടറി പ്രസീജ പി, സുജാത , സി.ആർ.സി കോർഡിനേറ്റർ ശാരിക എന്നിവർസംസാരിച്ചു.പ്രിൻസിപ്പാൾ രത്‌നാവതി. എ. സ്വാഗതവും ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത എസ് നന്ദിയും പറഞ്ഞു.
