ഇരിയ : ബാലൂർ കുരിക്കൾ വീട്ടിൽ കുമ്പ അമ്മയുടെ പിൻ തലമുറയിൽ പെട്ടവരുടെ സംഗമം ഇരിയ മഹാത്മാ സ്‌കൂളിൽ വെച്ച് നടന്നു. സംഗമം കുടുംബത്തിലെ മുതിർന്ന അംഗം തമ്പായി മരുതോം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ. വി ഗോപാലൻ ഇരിയ അധ്യക്ഷത വഹിച്ചു. കെ വി കേളു പാറപ്പള്ളി, കെ വി ബാലകൃഷ്ണൻ മരുതോം, കെ വി കൃഷ്ണൻ പാണത്തൂർ, കെ വി കുഞ്ഞമ്പു ഇരിയ, കെ കോമൻ കല്ല്യോട്ട്, പി കുഞ്ഞമ്പു ഇരിയ, ദാമോദരൻ ബാലൂർ, ഗോപാലൻ പി ഇരിയ, കെ വി രാമചന്ദ്രൻ, കെ കുഞ്ഞമ്പു പുല്ലൂർ, കെ വി കർത്തമ്പു, നാരായണൻ മോനാച്ച,കൃഷ്ണൻ പോർക്കളം,തങ്കമണി മരുതോം, പ്രീത പി പാറപ്പള്ളി എന്നിവർ സംസാരിച്ചു.. ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരവും അനുമോദനവും നൽകി …തുടർന്ന് കുടുബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു..സംഗമത്തിന് കെ വി ഗോപൻ സ്വാഗതവും, ഷൈജു പുല്ലൂർനന്ദിയുംപറഞ്ഞു