ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ശിലാന്യാസ കർമ്മം നിർവ്വഹിച്ചു. സംപൂജൃ സ്വാമി വിവിക്താനന്ദ സരസ്വതിയാണ് ശിലാന്യാസ കർമ്മം നിർവ്വഹിച്ചത്. തുടർന്ന് അദ്ദേഹം അനുഗ്രഹ പ്രഭാഷണംനടത്തി. ക്ഷേത്രം പ്രസിഡന്റ്് എ സി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. പി എം രാമചന്ദ്രൻ സ്വാഗതവും മധുസൂദനൻ പളളക്കാട് നന്ദിയും പറഞ്ഞു.
Related Articles
തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ,ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50% സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉദ്്ഘാടനം നീലേശ്വരം ജീവൻധാരാ ക്ലബ്ബിൽ വാർഡ് കൗൺസിലർ പി.ബിന്ദു നിർവ്വഹിച്ചു. പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി രാജീവൻ , […]
കാസർകോട് താലൂക്ക് ക്ഷേത്ര സമുന്വയ സമ്മേളനം നടത്തി
കാസർകോട് താലൂക്ക് ക്ഷേത്ര സമുന്വയ സമ്മേളനം ഇടനീർ മഠത്തിൽ വെച്ച് ചേർന്നു.കജംപാടി സുബ്രഹ്മണ്യ ഭട്ട് ദീപപ്രോജ്വലനം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ എസ്സ് നാരായണൻ പ്രഭാഷണം നടത്തി.ഐ കെ രാംദാസ് വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു .രമേശൻ വാഴക്കോട് സ്വാഗതവും മധുസൂദനൻ പള്ളക്കാട്നന്ദിയുംപറഞ്ഞു
സൗജന്യ നേത്ര പരിശോധന ക്യാമ്പും അഗ്നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും നടത്തി
രാജപുരം : ക്ലായി വിവേകാനന്ദ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയും അഹല്യ ഫൗണ്ടേഷന് കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും അഗ്നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും ഞായറാഴ്ച രാവിലെ 9 30 മുതല്‍ പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷനായ ചടങ്ങില്‍ ഉപ്പള ഫയര്‍ സ്റ്റേഷന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഗോപാലകൃഷ്ണന് വി വി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പരിച മുട്ടുകളിയില്‍ […]