രാജപുരം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂൾ . 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. 4 പേർ 80 ശതമാനത്തിന് മുകളിലും, 8 പേർ 75 ശതമാനത്തിന് മുകളിലും 2 പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 93.2 ശതമാനം മാർക്ക് നേടി കെ.ആനന്ദ് സ്കൂൾ തലത്തിൽ ഒന്നാം റാങ്ക് നേടി. വിജയിച്ചവരെ പ്രിൻസിപ്പൽ , പിടിഎ എന്നിവർഅഭിനന്ദിച്ചു.
Related Articles
പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി ; സംസ്ക്കാരം നാളെ
രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് അയ്യംകാവ് ഭവനത്തില്‍ ആരംഭിച്ച് അടോട്ട്കയ സെന്റ് തോമസ് ദൈവാലയത്തില്‍. ഭാര്യ: ഷേര്‍ലി രാജു. മക്കള്‍: സോണി, മല്ലീസ (ഇരുവരും അയര്‍ലന്റ് ).മരുമകന്: അഭിഷേക് (അയര്‍ലന്റ് ) മാതാപിതാക്കള്‍: തോമസ് ,ഏലിയാമ്മ സഹോദരങ്ങള്‍: സാബു തോമസ്, ജാന്‍സി, ടോമി,വിജിജിയോ.
സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു
കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പാലത്തര സ്മാർട്ട് അംഗൻവാടി പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിച്ചു
കാലിച്ചാനടുക്കം സെവൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
കാലിച്ചാനടുക്കം: സെവൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് തൊട്ടിലായിയുടെ ഓണാഘോഷം വാർഡ് മെമ്പർ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷനായി. വാർഡ് കൺവിനർ പത്മനാഭൻ കൂളിമാവ്, ചന്ദ്രൻ ബഡുർ , കെ.പി സുഭാഷ്, ഊര് മൂപ്പൻ മധു ടിപി എന്നിവർ പ്രസംഗിച്ചു.ു ക്ലബ് സെക്രട്ടറി പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ദിവ്യ തൊട്ടിലായി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയുംഉണ്ടായിരുന്നു.