കളളാര്‍ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ സമൃദ്ധി കര്‍ഷക ചന്ത കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വിപണിയുടെ ഉദ്ഘാടനം ബഹു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ്രപ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ ബഹു: കള്ളാര്‍ പ്രസിഡന്റ് ടി.കെ. നാരായണന് നിര്‍വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ഗീത വാര്‍ഡ് മെമ്പര്‍മാരായ സബിത, സണ്ണി എബ്രഹാം, ലീല, വനജ, കൃഷ്ണകുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കമലാക്ഷി എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍, കൃഷി ഭവന് ജീവനക്കാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍ അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാടന്‍ പച്ചക്കറികള്‍ വിപണിയെക്കാള്‍ 10 ശതമാനം അധിക തുക നല്കി സംഭരിച്ച് 30 ശതമാനം വില കുറച്ച് ഇവിടെ വില്പനനടത്തുന്നു.
Related Articles
കനിവ് പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
കുറ്റിക്കോൽ: കനിവ് പാലിയേറ്റീവ് സൊസൈറ്റി കുറ്റിക്കോൽ സോണൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കനിവ് പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. സി.പി. ഐ എം ബേഡകം ഏരിയാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ യൂണിറ്റ് സെക്രട്ടറി എ. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, സി. ബാലൻ, കെ.എൻ രാജൻ, പി ഗോപിനാഥൻ, ടി.കെ മനോജ്, കെ.സുധീഷ് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്സ് രഞ്ജുഷ വളങ്ങിയർമാർക്ക് പരിശീലനം നൽകി. സോണൽ […]
മാലക്കല്ല് സെൻമേരിസ് എ യുപി സ്കൂളിലെ ശിശുദിനാഘോഷ പരിപാടികൾ ശ്രദ്ധേയമായി
മാലക്കല്ല് : സെന്റ് മേരിസ് എ യുപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ വിപുലമായ ആഘോഷിച്ചു. സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാ.ജാബിഷ് തടത്തിൽ ഉദ്ഘാടനം ചെയ്തു. നൂറോളം ചാച്ചാജിമാരും ചാച്ചാജി തൊപ്പികൾ അണിഞ്ഞ മറ്റുകുട്ടികളും അണിനിരന്ന ശിശു ദിന റാലിയെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ബാല സഭയുടെ നേതൃത്വത്തിൽ നടന്നു. സെന്റ് മേരിസ് യുപി സ്കൂൾ മാലക്കലിലെ എൽ പി വിഭാഗം സ്കൂൾ ലീഡറായ മാസ്റ്റർ ജോർജിൻ പ്ലനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ലീഡർ […]
മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി
ബന്തടുക്ക: മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ബസ് ഡ്രൈവറായിരുന്നു. അച്ഛൻ: പരേതനായ കുട്ടപ്പൻ ആശാരി. അമ്മ. പരേതയായ ഗൗരി. ഭാര്യ: ഓമന. മക്കൾ: ധന്യ, വിജി, നോബിൾ. മരുമക്കൾ: ബിജു (വേങ്ങപ്പാറ), വീണാധരൻ (നാട്ടക്കല്ല്). സഹോദരങ്ങൾ: പി.ജി.മോഹനൻ, പി.ജി.ഗോപി, പി.ജി.പ്രസാദ് (ആനക്കല്ല്, മഞ്ചേശ്വരം), പി.ജി.ശാന്ത(പാല,കോട്ടയം).