രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ കോളിച്ചാല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള ഭാഗത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ജനകീയ സമരം തുടങ്ങാന്‍ മലനാട് വികസന സമിതി. ഇതിനായുള്ള അടിയന്തര ആലോചനായോഗം ഇന്നു വൈകുന്നേരം നാലിന് ബളാംതോട് ക്ഷീരോത്പാദക സംഘം ഹാളില്‍ നടക്കുമെന്നും എല്ലാ വിഭാഗം ആളുകളും യോഗത്തില്‍ പങ്കെടുക്കണമെന്നും സമിതി ചെയര്‍മാന്‍ ആര്‍. സൂര്യനാ രായണ ഭട്ട്, കണ്‍വീനര്‍ ബാബു കദളിമറ്റം എന്നിവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങി ഒന്നര പതിറ്റാണ്ടോളമായിട്ടും 25 ശത മാനം പ്രവൃത്തികള്‍ ബാക്കിനില്‍ക്കുകയാണ്. ഏറെ മുറവിളികള്‍ക്കു ശേഷം രണ്ടുവര്‍ഷം കൊണ്ട് പുടംകല്ല് മുതല്‍ കോളിച്ചാല്‍ 18-ാം മൈല്‍ വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ഭാഗം ഒരു പാളി ടാറിംഗ് നടത്തിയതാണ് സമീപകാലത്തുണ്ടായ ഏക ആശ്വാസം കോളിച്ചാലില്‍ നിന്ന് പാണത്തുര്‍ വരെയുള്ള ഒമ്പത് കിലോ മീറ്റര്‍ റോഡ് പാടേ തകര്‍ന്നു കിടക്കുകയാണ്. ജനങ്ങള്‍ കടുത്ത യാത്രാദുരിതം നേരിടുമ്പോഴും ഇവിടെ താത്കാലിക അറ്റകുറ്റപ്പണികള്‍ നടത്താനോകരാര്‍ കാലാവധി നീട്ടിനല്‍കിയിട്ടും റോഡ് പണി വേഗത്തിലാക്കാനോ ആവശ്യമായ നടപടികള്‍
കരാറുകാരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല
ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ കോളിച്ചാല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള റോഡ് നവീക രണം പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവരുമെന്ന അവസ്ഥയാണ്. ഇത്
യാത്രാദുരിതമനുഭവിക്കുന്ന
മലയോര ജനതയോടുള്ള തികഞ്ഞ അവഗണനയാണെന്നും മലനാട് വികസനസമിതി ഭാരവാഹികള്‍ചൂണ്ടിക്കാട്ടി