കോളിച്ചാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ്് ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതല പൂക്കളമത്സരം സംഘടിപ്പിക്കുന്നു.യൂണിറ്റിലെ മർച്ചന്റ് യൂത്ത് വിംഗ് ,വനിതാ വിംഗ് എന്നിവ സംയുക്തമായാണ് പൂക്കള മത്സരം നടത്തുന്നത്. ഒന്നാം സമ്മാനം 10001 രൂപയും ട്രോഫിയും നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 7001 രൂപയും ട്രോഫിയും, 5001 രൂപയും ട്രോഫിയും യഥാക്രമം നൽകും. ഓഗസ്റ്റ് 20 ന കോളിച്ചാൽ മെട്രോ കോംപ്ലക്‌സിലാണ് മത്സരം നടക്കുക. ഓഗസ്റ്റ് 18 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 9446715744, 9497042635, 9947934022 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാം.
