പാറപ്പള്ളി: ഓണത്തിന് പൂക്കാലമെന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ കൃഷിക്കൂട്ടം, കലവറ, ത്രിവേണി, ശിശിരം ജെ.എല്‍.ജി സംഘങ്ങള്‍ക്ക് ലഭിച്ച ചെണ്ട് മല്ലിതൈകളുടെ നടീല്‍ ഉല്‍ഘാടനം പാറപ്പള്ളിയില്‍ കോടോം-ബേളൂര്‍ കൃഷി ഓഫീസര്‍ കെ.വി.ഹരിത നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പറും വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗാധ്യാപകന്‍ കെ.വി. കേളു, മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.നാരായണന്‍, കുടുംബശ്രീ എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, സി.പി.സവിത എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും ജെ എല്‍ ജി സെക്രട്ടറി വന്ദന നന്ദിയുംപറഞ്ഞു.
