മാലക്കല്ല്:പുഴുവരിച്ച ചിക്കൻ വിതരണം ചെയ്തതായുളള പരാതിയെ തുടർന്ന് രാജപുരം പോലീസ് അടച്ചു പൂട്ടി സീൽ ചെയ്ത മാലക്കല്ലിലെ ബിഗ്ഗസ്റ്റ് ഫാമിലി റസ്റ്റോറന്റ് &കൂൾബാറിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ പഴകിയതെന്ന് സംശയിക്കുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു. തുടർന്ന് കോഴിക്കോട് ഉള്ള റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ബാക്കി വന്ന ഇറച്ചി, മീൻ മുതലായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ബിനു ഗോപാൽ, അനൂപ് ജോസ്. വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂടംകല്ലിലെ ഹെൽത്ത് ഇൻസ്പെക്ടർ നിഷോകുമാർ ബി. സി യുടെ നേതൃത്വത്തിൽ ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ വിമല. കെ, ജോബി ജോസഫ്, മനോജ് കുമാർ. സി, അജിത്ത് സി. പി, സുരജിത് എസ്. രഘു, രാജപുരം സബ് ഇൻസ്പെക്ടർ മുരളീധരൻ, എ എസ് ഐ ചന്ദ്രൻ,കള്ളാർ ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ക്ലർക്കായ അബ്ദുള്ളയും ചേർന്നാണ് പരിശോധന നടത്തിയത്. കോഴിക്കോട് നിന്നുള്ള റിപ്പോർട്ട് കൂടി കിട്ടിയശേഷം തുടർ നടപടി ഉണ്ടാകുമെന്ന് അധികൃതർപറഞ്ഞു.
