എറണാകുളം മുളന്തുരുത്തിയില്‍ ക്ഷീരകര്‍ഷകന്റെ പശുവിനെ അയല്‍വാസി വെട്ടിക്കൊന്നു.
പ്രതി എടയ്ക്കാട്ടുവയല്‍ സ്വദേശി പി വി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
എടയ്ക്കാട്ടുവയലില്‍ പള്ളിക്ക നിരപ്പേല്‍ പി കെ മനോജിന്റെ പശുക്കളെയാണ് അയല്‍വാസി വെട്ടിയത.്
കോടാലി ഉപയോഗിച്ച് പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിലും വെട്ടുകയായിരുന്നു. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു.
പശുക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റിട്ടുണ്ട്.
മനോജിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അയല്‍വാസി ആക്രമണം നടത്തിയതെന്നാണ് വിവരം
നാലുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്.
തൊഴുത്തില്‍ നിന്ന് അഴുക്ക് വെള്ളം ഒഴുക്കുന്നുവെന്ന് രാജു നേരത്തെ മനോജിനെതിരെ പരാതി ഉന്നയിച്ചിരുന്നു
ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്