DISTRICT NEWS

വൈദ്യുതി ലൈൻ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്് കർഷക രക്ഷാസമിതിയുടെ കലക്ട്രേറ്റ് മാർച്ച് 19ന്

രാജപുരം: ഉത്തര മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഉടുപ്പി -കരിന്തളം 400 കെ വി ട്രാൻസ്മിഷൻ ലൈൻ 400 കെ വി പവർ ഹൈവേ കടന്നുപോകുന്ന 46 മീറ്റർ വീതിയുള്ള സ്ഥലത്തുള്ള കാർഷിക വിളകൾക്കും പൂർണമായി നഷ്ടപരിഹാരം കണക്കാക്കി നൽകുക, ലൈൻ കടന്നുപോകുന്ന പാതയിലുള്ള സ്ഥലത്തിന് L.A .Act2013 പ്രകാരം ഭൂമിക്ക് വില നിശ്ചയിച്ചു നൽകുക. നിലവിൽ കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരം കുടിശ്ശിക വർധിപ്പിച്ച നിരക്കനുസരിച്ച് ലൈൻ വലിക്കുന്നതിന് മുമ്പ് നൽകുക. ലൈനിന് കീഴെയുളള വീടുകൾ, കെട്ടിടങ്ങൾ ഇവ പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ തുക നഷ്ടപരിഹാരമായി നൽകുക, റൈറ്റ് ഓഫ് വേയുടെ സംരക്ഷണം പൂർണമായും ബന്ധപ്പെട്ട കമ്പനി തന്നെ ഏറ്റെടുക്കുക, എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യു കെ ടി എൽ കർഷക രക്ഷാസമിതി ആഗസ്റ്റ് 19 ന്കലക്ടറേറ്റ് മാർച്ച് നടത്തും. ഇതിന്റെ പ്രചരണാർത്ഥം ആഗസ്റ്റ് 12 ന് നടത്തുന്ന വാഹന പ്രചരണ ജാഥ കരിന്തളം പഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ച് കാലിച്ചാനടുക്കം, ഉദയപുരം, കാഞ്ഞിരത്തുംകാൽ, മുള്ളേരിയ, കാട്ടുകുക്കെ സമാപിക്കുമെന്ന് ഭാരവാഹികളായ ഷിനോജ് ചാക്കോ, സത്യനാഥ്, ഭാസ്‌കരൻ എം.കെ, ബാലചന്ദ്രൻ പി, പത്മനാഭൻ സി.കെ എന്നിവർ പത്രസമ്മേളനത്തിൽഅറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *