കളളാർ : താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടർമാരെ നിയമിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കള്ളാർ മണ്ഡലം ജനശ്രീ മിഷൻ സഭ വിളിച്ചു ചേർത്ത ജനശ്രീ മിഷൻ യൂണിറ്റ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. എൻഡോസൾഫാൻ രോഗികൾക്കുള്ള മരുന്ന് വിതരണം പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ കെ. നീലകണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. ജനശ്രീ കള്ളാർ മണ്ഡലം ചെയർമാനും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞമ്പു നമ്പ്യാർ, ജനശ്രീ ജില്ല സെക്രട്ടറി രാജീവൻ നമ്പ്യാർ, ബ്ലോക്ക് ചെയർമാൻ വിനോദ്കുമാർ.വി, ജില്ല കമ്മറ്റി അംഗം രാജീവൻ പനത്തടി, പരപ്പ ബ്ലോക്ക് മെമ്പർ രേഖ.സി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എം. ഡി.ജോസുകുട്ടി സ്വാഗതവും മണ്ഡലം ട്രഷററും കള്ളാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണുമായ പി. ഗീത നന്ദിയുംപറഞ്ഞു.
