LOCAL NEWS

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19- ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ച

അട്ടേങ്ങാനം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19- ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. അനുമോദന സദസ്സ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് വി ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു. 23 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച റോയി ജോസഫ,് 55 വർഷം എരിയയിൽ വ്യാപാരം നടത്തുന്ന ബാബ, ഇന്റർ പോളിടെക്‌നിക് റേസിൽ ഒന്നാംസ്ഥാനം നേടിയ ഫുട്‌ബോൾ ടീം അംഗം പി ഉജ്വൽ, എംബിബിഎസ് അഡ്മിഷൻ നേടിയ ആദിത്യ ഗോവിന്ദൻ, എൽഡിസി പരീക്ഷയിൽ 84-ാം റാങ്ക് നേടിയ പി ശരത്, എൽജിഎസ് പത്താം റാങ്കും എൽഡിസി 314 -ാം റാങ്കും നേടിയ ശ്യാമ പ്രസാദ്, കരാട്ടെയിൽ ഉന്നത പ്രകടനം കാഴ്ചവച്ച പൃഥ്വി പ്രമോദ്, എൻ എം എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എവി അഭിനന്ദന, കണ്ണൂർ യൂണിവേഴ്‌സിറ്റി ബി എസ് സി ജിയോഗ്രഫി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അക്കൻഷാപോൾ, ജില്ലാതല ചെസ്സ് മത്സരത്തിൽ വിജയിച്ച ഗൗതം കൃഷ്ണൻ,നാഷണൽ കേഡറ്റ് കോർപ്‌സ് സിഡബ്ല്യു എസ് സ്‌കോളർഷിപ്പിന് അർഹയായ സിയാ മരിയ ,
എൻ എം എം എസ് ഉന്നത വിജയം നേടിയ ശിവനന്ദ പ്രകാശ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി
ബിപി പ്രദീപ്കുമാർ, പി വി മധുസൂദനൻ ബാലൂർ, ബ്ലോക്ക് പ്രസിഡണ്ട് പി യു പത്മനാഭൻ നായർ, പി ബാലചന്ദ്രൻ, അഡ്വ. പി ഷീജ, സോമി മാത്യു എ കുഞ്ഞിരാമൻ, ആൻസി ജോസഫ് പി രജനി രാജീവൻ ചീരോൽ, ജിനി ബിനോയ,് ബാലകൃഷ്ണൻ കെ നായർ, ജിജോ മോൻ, ജിബിൻ, എ.പ്രകാശൻ അയ്യങ്കാവ് തുടങ്ങിയവർസംസാരിച്ചു.ബൂത്ത് പ്രസിഡന്റ് വി നാരായണൻ വയമ്പ് സ്വാഗതം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *