DISTRICT NEWS

ഡൽഹിയിൽ നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്

കാഞ്ഞങ്ങാട്: ഡൽഹിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപെട്ടുകൊണ്ട് നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റന്റിൽ നടന്ന യോഗം മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി ശ്യാമളയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സിന്ധു, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ, സുകുമാരി ഉദുമ, പ്രേമ, ജില്ലാ സെക്രട്ടറിമാരായ സരോജ, സരോജിനി ടീച്ചർ, കമ്മാടത്തു, ജമീല അഹമ്മദ്, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് സമീറ ഖാദർ,മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാമള,തസ്റീന സി എച്ച്, നിഷ അരവിന്ദ്, ലത പനയാൽ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധു ബാളുർ,ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലകൈ എന്നിവർ നേതൃത്വംനൽകി.

 

Leave a Reply

Your email address will not be published. Required fields are marked *