ചുളളിക്കര: വൈകീട്ടുണ്ടായ മഴയിലും കാറ്റിലും കോടോം-ബേളൂർ പഞ്ചായത്തിലെ വെളളരിക്കുണ്ട് കോളനിയിലെ വൈദ്യുതി ലൈനിൽ മരം പൊട്ടി വീണ് ലൈൻ തകർന്നതോടെ കോളനിയിലെ വീടുകൾ ഇരുട്ടിലായി.ചെറിയൊരു മരകൊമ്പ് വീണാൽ പോലും ഇവിടെ വൈദ്യിതി ലൈൻ പൊട്ടി വീഴുന്നത് പതിവായിരിക്കുകയാണെന്ന് കേളനിവാസികൾ പറയുന്നു. 1992-ൽ സ്ഥാപിച്ചതാണ് കോളനിയിലേക്കുളള വൈദ്യിതി ലൈൻ. പഴക്കം ചെന്ന വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് കോളനി നിവാസികളുടെ ആവശ്യം അധികൃതർ ഇതേ വരെ ചെലികൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം തൂങ്ങൽ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിലും ഈ പരാതി ഉയർന്നിരുന്നു. മരം വീണ് ഒരു ഇലക്ട്രിക് പോസ്റ്റും അപകടാവസ്ഥയിലാണ്. തകർന്ന ലൈൻ പുന:സ്ഥാപിക്കുമ്പോൾ പഴയ കമ്പിമാറ്റി പുതിയത് ഇട്ടില്ലെങ്കിൽ പ്രവർത്തി തടയുമെന്ന് കോളനിനിവാസികൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടയിൽ കോളനിയിലേക്കുളള വൈദ്യുതി പ്രശ്‌നങ്ങൾക്ക്് പരാതിയുമായി വൈദ്യുതി ഓഫീസിലെത്തുന്ന കോളനിയിൽ നിന്നുളളവരോട് വൈദ്യുതി ബില്ല് അടയ്ക്കാത്തവരെകൊണ്ട് ബില്ലടപ്പിക്കാൻ കൂടി നിങ്ങൾ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നതായും കോളനി നിവാസികൾ ആരോപിച്ചു.