അട്ടേങ്ങാനം: കഴിഞ്ഞ ആറുമാസത്തിൽ അധികമായി കോടോം ബേളൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഓഫീസിൽ എസ് ടി ഓവർസിയർ തസ്തികയിൽ ഒഴിവ് നികത്താതെ ജനറൽ വിഭാഗത്തിലുള്ളവരെ തിരുകി കയറ്റി ജോലി ചെയ്യിപ്പിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. കോൺഗ്രസിന്റെ പഞ്ചായത്തംഗം പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.. കോൺഗ്രസ് പാർലമെന്റ് പാർട്ടി നേതാവ് രാജീവൻ ചീരോലിന്റെ നേതൃത്വത്തിലാണ് ഏകദിന ഉപവാസം നടത്തിയത്. ഡിസിസി സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ മുസ്തഫ തായന്നൂർ രതീഷ് കാട്ടുമാടം രാഘവൻ വിനോയ് ആന്റണി കുഞ്ഞിരാമൻ ഇരിയ ആൻസി ജോസഫ് മധുസൂദനൻ ബാലൂർ ബി എം ജമാൽ അഡ്വ.ശ്രീജ, ജിനി വിനോയ് തുടങ്ങിയവർസംസാരിച്ചു.
Related Articles
തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു
തായന്നൂർ:തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൂളിമാവ് കലയന്തടത്തെപരേതനായ വറോട്ടിയുടെ മകൻ കെ.വി സുരേഷ് (50) ആണ് മരിച്ചത്. മരം കയറ്റി ഇറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: ലത .മക്കൾ: സാന്ദ്ര, സായന്ത്.സഹോദരങ്ങൾ: ചന്ദ്രൻ ,ലക്ഷ്മി ,മിനി ,തങ്കമണി,കാർത്ത്യായനി.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം നടത്തി
അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ. പി. നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ.എന്‍. എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിജി കേരളം പഞ്ചായത്ത് ആര് പി. സുധാകരന് പദ്ധതിയുടെ പ്രവര്‍ത്തന വിശകലനം നടത്തി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന് വരയില്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന്. ഗോപാലകൃഷ്ണന്. പി, പഞ്ചായത്ത് ആര്. പി. രാമചന്ദ്രന് മാഷ്, ബ്ലോക്ക് പി & ഒ. ശ്രീ. ഗംഗാധരന്, RGSA […]
നാളെ വൈദ്യുതി മുടങ്ങും
110 കെ.വി. കാഞ്ഞങ്ങാട് സബ്സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂൺ 4ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ 11 കെ.വി പടന്നക്കാട്, 11 കെ.വി കാഞ്ഞങ്ങാട്, 11 കെ.വി ചിത്താരി, 11 കെ.വി ഹോസ്ദുർഗ്, 11 കെ.വി ചാലിക്കാൽ, 11 കെ.വി വെള്ളിക്കോത്ത്, 11 കെ.വി ഗുരുപുരം എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.