കാസർകോട് സഹോദയ ഇൻറർ സ്‌കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ആതിഥേയരായ സെൻറ് എലിസബത്ത് കോൺവെൻറ് സ്‌കൂൾ റണ്ണറപ്പ് കിരീടം നേടി.വെള്ളരിക്കുണ്ട് വൈഎംസിഎ ബാഡ്മിൻറൺ അക്കാദമിയിൽ വെച്ച് നടത്തിയ മത്സരത്തിൽ കാസർകോട് സഹോദയയിലെ 8 സ്‌കൂളുകൾ പങ്കെടുത്തു.കാസർഗോഡ് സഹോദയ പ്രസിഡൻറ് റവ. ഫാദർ ജോസ് കളത്തിപ്പറമ്പിൽ , വെള്ളരിക്കുണ്ട് കോൺവെൻറ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾവിതരണംചെയ്തു.