LOCAL NEWS

മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവത്തിന്റെ മുന്നോടിയായുളള ധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്ര 11 ന്

രാജപുരം: 2025 ജനുവരിയിൽ നടക്കുന്ന മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവത്തിന്റെ മുന്നോടിയായുളള ധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്ര 11 ന്.
2025 ജനുവരിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ കിഴക്കേമല പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള ധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ മരം മുറിച്ചു കൊണ്ടുള്ള പൂജാദികർമ്മങ്ങൾ 11ന് ശനിയാഴ്ച രാവിലെ 10.30ന് ഉള്ള ശുഭമുഹൂർത്തത്തിൽ എണ്ണപ്പാറയിൽ നടക്കും. തുടർന്ന് 2 മണിക്ക് എണ്ണപ്പാറയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്ന ഘോഷയാത്ര ഏഴാംമൈയിൽ, തട്ടുമ്മൽ, അട്ടേങ്ങാനം, ഒടയംചാൽ, ചുള്ളിക്കര, പൂടംങ്കല്ല്, രാജപുരം എന്നിവിടങ്ങളിലുള്ള വിവിധ ക്ഷേത്രങ്ങൾ, ദേവസ്ഥാനങ്ങൾ, ഭജനമന്ദിരങ്ങൾ എന്നിവയിൽ ഭക്തജനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ക്ഷേത്ര ഭാരവാഹികൾ, പൗര പ്രമുഖർ, ഭക്തജനങ്ങൾ എന്നിവർ സ്വീകരിക്കും. 5 മണിയോടെ കോളിച്ചാൽ ശ്രീ മുത്തപ്പൻ മഠപ്പുരയുടെയും മറ്റ് പരിസരത്തുള്ള ക്ഷേത്രങ്ങളുടെയും സ്ഥാനികരുടെയും ആശിർവാദത്തോടെ കോളിച്ചാലിൽ സ്വീകരിച്ച് ആയിരക്കണക്കിന് ഭക്തരുടെ നേതൃത്വത്തിൽ താലപ്പൊലി ,വാദ്യാഘോഷം, മുത്തു കുടകൾ എന്നിവയുടെ അകമ്പടിയോടുകൂടി മാനടുക്കത്തേക്ക് 5.30ന് പുറപ്പെടും.
7.30ന് മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര പരിസരത്ത് എത്തുന്ന ഘോഷയാത്ര ബാലിക ബാലന്മാരുടെ താലപ്പൊലിയോട് കൂടി കൊടിമരം ക്ഷേത്രസന്നിധിയിൽ സമർപ്പിക്കും. ചുള്ളിക്കരയിൽ നിന്നും കള്ളാർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സ്വീകരണം നൽകി കോളിച്ചാൽ വരെ അനുഗമിക്കും. തുടർന്ന് പനത്തടി, കുറ്റിക്കോൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ചേർന്ന് സ്വീകരിച്ച് അനുഗമിക്കും. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി എണ്ണപ്പാറയിൽ എത്തുന്ന മുഴുവൻ ഭക്തർക്കും രാത്രി 7.30 ഓടുകൂടി മാനടുക്കത്ത് എത്തുന്ന മുഴുവൻ ഭക്തർക്കും അന്നദാനം ഉണ്ടായിരിക്കും. ധ്വജ പ്രതിഷ്ഠ.്ക്കാവശ്യമായ കൊടിമരം നൽകിയ എണ്ണപ്പാറ സർക്കാരിയിലെ വെട്ടിക്കാട്ടിൽ മേരിയെ എണ്ണപ്പാറയിൽ 11ന് ക്ഷേത്രം ഭാരവാഹികൾ ആദരിക്കും. ധ്ര്വജ പ്രതിഷ്ഠാ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുളള പ്രവർത്തനങ്ങൾക്കും നവീകരണത്തിനുമായി ഒന്നരക്കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു.ഇതിൽ അരളക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തിയായി. ഭക്തജനങ്ങളുടെ നിസീമമായ സഹകരണമാണ് ഇതിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ ആർ മോഹനകുമാർ, വൈസ് ചെയർമാൻ സൂര്യനാരായണ ഭട്ട്, ജനറൽ കൺവീനർ പി കുഞ്ഞികണ്ണൻ തൊടുപ്പനം, ക്ഷേത്രം പ്രസിഡന്റ് അഡ്വക്കേറ്റ് എം നാരായണൻ നായർ, രക്ഷാധികാരി എ കെ ദിവാകരൻ എന്നിവർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *