പനത്തടി : 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന ചെറുപനത്തടി സ്ഥാനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന്റെ ആഘോഷകമ്മറ്റി രൂപീകരണയോഗം പരപ്പ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബാത്തൂര്‍ കഴകം പ്രസിഡന്റ് പി. കെ ഷാജി അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ്, കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, എന്‍ ബാലചന്ദ്രന്‍ നായര്‍, പി. എം കുര്യാക്കോസ്, പനത്തടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ. കെ വേണുഗോപാല്‍, കെ. ജെ ജെയിംസ്, രാജന്‍ പെരിയ,നാരായണന്‍ കൊളത്തൂര്‍
ബലരാമന്‍ നമ്പ്യാര്‍, ഇ മാലിങ്കന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ – എന്‍ ബാലചന്ദ്രന്‍ നായര്‍ ( ചെയര്‍മാന്‍ )ഇ.കെ ഷാജി ( വര്‍ക്കിംഗ് ചെയര്‍മാന്‍) കൂക്കള്‍ ബാലകൃഷ്ണന്‍ ( കണ്‍വീനര്‍)മനോജ് പുല്ലുമല (ട്രഷറര്‍).