കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട ചൊല്ലി കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയത്. വീട്ടിൽ വെച്ചായിരുന്നു പൊലീസ് ബഹുമതി നൽകിയത്. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങുകയായിരുന്നു. നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബറടക്കം നടന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി നിരവധിപേർ സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഉദര രോഗത്തെത്തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയാണ് ന്യുമോണിയ ഉണ്ടായത്. തിങ്കളാഴ്ച പകൽ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് എക്സ്മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ചയോടെ അന്തരിച്ചു. സാജിദയാണ് ഭാര്യ, സുമയ്യ, സാറ, സുക്കൂൺ എന്നിവരാണ് മക്കൾ. മരുമക്കൾ: നബീൽ, ഷെഫ്സിൻ. സഹോദരങ്ങൾ: സലാഹുദ്ദീൻ, അൻവർ, സക്കീർ, സാലി, ഫാത്തിമ, ജാസ്മിൻ, റഹ്മത്ത്.
Related Articles
ശനിയാഴ്ചകളിലെ പ്രവര്‍ത്തിദിനം: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍
പൊതുവിദ്യാലങ്ങളില്‍ 25 ശനിയാഴ്ചകള് പ്രവര്‍ത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല.നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പരിഷ്കരിക്കും. 220 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകള്‍ പ്രവര്‍ത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് കലണ്ടര്‍ എന്നായിരുന്നു സംഘടനകളുടെയും മറ്റും ആക്ഷേപം. ഇതാണ് കോടതിയും നിരീക്ഷിച്ചത്.നയപരമായ തീരുമാനം എന്ന നിലയില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ […]
മലപ്പുറത്ത് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന വകഭേദം; അപകടകാരി
മലപ്പുറത്ത് ചികിത്സയില്‍ കഴിയുന്ന രോഗിയില്‍ കണ്ടെത്തിയത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വണ്‍ വകഭേദം. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു. ദുബായില്‍ നിന്നും സെപ്റ്റംബര്‍ 13ന് നാട്ടിലെത്തിയ ചാത്തല്ലൂര്‍ സ്വദേശിയായ 38കാരനാണ് മലപ്പുറത്ത് ചികിത്സയില്‍ കഴിയുന്നത്. 16നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ […]
കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടന്നു
പയ്യന്നൂർ : പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുകയും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വഴി,വരാനിരിക്കുന്ന തലമുറകളുടെ കൂടിയുള്ള അവകാശമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും അങ്ങിനെ ഈ മനുഷ്യകുലമുൾപ്പെടെയുള്ള ജൈവരാശിയെ കാലങ്ങളോളം നിലനിർത്തുകയും ചെയ്യുകയെന്ന സന്ദേശമുയർത്തിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിക്കുന്നത്, കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടന്നു.. അഴിക്കോട് ചാൽ ബീച്ചിൽ ബഹുമാനപ്പെട്ട എംഎൽഎ കെവി സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ […]