മാലക്കല്ല് : ഓഗസ്റ്റ് 9 വ്യാപാരി ദിനത്തിൽ മാലക്കല്ല് യൂണിറ്റ് നടത്തിയ വ്യാപാര ദിന റാലിയും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും നിർധന കുടുംബത്തിനുള്ള ധനസഹായ വിതരണവും നടത്തി.ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിനോയ് സ്വാഗതംപറഞ്ഞു. വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി സുനിത, വാർഡ് മെമ്പറും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സണ്ണി, യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോണി, വനിതാ പ്രസിഡണ്ട് ഗീത , യൂത്ത് വിങ് സെക്രട്ടറി ജോണിഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി സി ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു യൂണിറ്റ് ട്രഷറർ സോജോ നന്ദി പറഞ്ഞു. തുടർന്ന് സുഖമില്ലാതെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന പഴയ കാല വ്യാപാരി നേതാവ് അബ്രഹാം കടുതോടി അവർകളെ അവരുടെ വീട്ടിൽ പോയിസന്ദർശിച്ചു.
