തായന്നൂർ :നാടൻ പാട്ട് കലാകാരനും, മിമിക്രി താരവും മംഗലംകളി പരിശീലകനുമായ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സിലെ കലാകാരൻ സി എം കൃഷ്ണന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരിച്ചു..
യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.രഘു അദ്ധ്യക്ഷത വഹിച്ചു.രമേശൻ മലയാറ്റുകര അനുസ്മരണ പ്രസംഗം നടത്തി.
സുരേഷ് കുമാർ ,എൻ.ശ്രീകുമാരൻ ,എൻ ശ്രീജിത്, അനീഷ് തൊട്ടിലായി, പ്രിയേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സി.സതീശൻസ്വാഗതംപറഞ്ഞു.
