പരപ്പ: ആവേശതിരയിളക്കി നടന്ന ജില്ലാതല കൗമാര വടംവലി മത്സരത്തിൽ ജിഎച്ച്എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യൻമരായി.
ജില്ലാ വടംവലി അസോസിയേഷൻ എടത്തോട്ട് ശാന്ത വേണുഗോപാലൻ മെമ്മോറിയൽ യുപി സ്‌കൂൾ ഗ്രണ്ടിൽ നടത്തിയ അണ്ടർ 17 ബോയ്‌സ് ,മിക്‌സഡ് ,അണ്ടർ 19 മിക്‌സഡ് മൽസരങ്ങളിൽ ഒന്നാം സ്ഥാനവും
19 ബോയ്‌സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി 36 പോയിന്റുനേടിയാണ് കുണ്ടംകുഴിസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായത്.
അണ്ടർ 19 ബോയ്‌സിൽ ഒന്നാം സ്ഥാനവും 17 ബോയ്‌സിൽ മൂന്നാം സ്ഥാനവും നേടി 14 പോയിന്റുകളോടെ
എ ജി എച്ച് എസ് എസ് കോടോത്ത്
രണ്ടാം സ്ഥാനത്ത് എത്തി. മൽസരം സ്‌കൂൾ എച്ച് എം കെ .രമേശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് കൺട്രോൾ റൂം എസ് ഐ വി വേണു, വടംവലി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെക്രട്ടറി പ്രവീൺ മാത്യു എന്നിവർ സംസാരിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹിറ്റ്‌ലർ ജോർജ് സ്വാഗതം പറഞ്ഞു. സമാപന യോഗത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് വർക്കി കളരിക്കൽ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം പി രഘുനാഥ്, സ്‌കൂൾ എസ് എം സി ചെയർമാൻ മധു കോളിയാർ, മദർ പി ടി എ പ്രസിഡന്റ് ചിഞ്ചു ജിനിഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.ജമ്മി മാത്യു മാസ്റ്റർ നന്ദിയും പറഞ്ഞു. രതീഷ് വെളളച്ചാൽ ,ബാബു കോട്ടപ്പാറ എന്നിവർ മൽസരം നിയന്ത്രിച്ചു.