LOCAL NEWS

ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പാണത്തൂര്‍ : പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുബാരോഗ്യ കേന്ദ്രം, അഞ്ചാം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ ടൗണില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഏലിയാമ്മ അധ്യക്ഷത വഹിച്ചു.
.വ്യാപാരി . വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് പി എന്‍ സുനില്‍കുമാര്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ ഇ സെബാസ്റ്റ്യന്‍ , ജെ പി എച്ച് എന്‍ സിനി സെബാസ്റ്റ്യന്‍ , ജെ എച്ച് ഐ ബൈജു എ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടൗണിലെ ടാക്‌സി-ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി യവരെപരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *