ഒഡീഷയിലെ ജജ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് പ്രകാരം ഗുഡ്സ് ട്രെയിനിന് എഞ്ചിൻ ഘടിപ്പിച്ചിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് ട്രയിനിന് എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം.
ഇടിമിന്നലുള്ള സമയത്ത് ട്രെയിനിന്റെ റേക്കുകൾക്കടിയിൽ അഭയം പ്രാപിച്ച തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ജജ്പൂർ കിയോഞ്ചർ റോഡിന് സമീപം റെയിൽവേ ജോലിക്കായുള്ള കരാർ തൊഴിലാളികളാണ് മരിച്ചത്.
