ഓടയംചാൽ : ഡോ. അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ജില്ലാ സംസ്ഥാന ദേശീയ വടംവലി താരങ്ങൾക്ക് പ്രോത്സാഹനമായി വടം സ്‌പോൺസർ ചെയ്തു പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രത്‌നാവതി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത., കായിക അധ്യാപകൻ കെ ജനാർദ്ദനൻ എന്നിവർ ആശംസകൾ അറിയിച്ചു ചങ്ങായിക്കൂട്ടം പ്രതിനിധികളായ അഞ്ജലി , ബബിന. ടി ,ഷൈന, പ്രവീൺ ,വിനോദ് പണംകോട്,സജിത്ത് സി കെ എന്നിവർ പ്രസംഗിച്ചു.
