LOCAL NEWS

നാളികേര സംഭരണം ഫലപ്രദമാക്കണം : അഖിലേന്ത്യ കിസാൻ സഭ

രാജപുരം : നാളികേര സംഭരണം ഫലപ്രദമാക്കണമെന്ന്് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. നാളികേര വിലയിടിവിന് തടയുന്നതിന് ഭാഗമായി 34 രൂപ തറവില നിശ്ചയിച്ചു കേരഫെഡ് മുഖേന സംഭരണ നടപടി ആരംഭിച്ചുവെങ്കിലും കർഷകർക്ക് പ്രയോജനമില്ലാത്ത സാഹചര്യമാണുള്ളത്.സംഭരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിബന്ധനകൾ കർഷകദ്രോഹകരമാണ്. ആകെ ഉല്പാദിക്കുന്ന നാളികേരത്തിന്റെ 5 % മാത്രമേ സംഭരിക്കാൻ വിവിധ ഏജൻസികൾക്ക് കഴിയുന്നുള്ളൂ. ബാക്കി വരുന്ന 95% നാളികേരവും നാമമാത്ര വിലയ്ക്ക് വില്ക്കാൻ കർഷകർ നിർബന്ധിതമായിരിക്കുകയാണ് .സംഭരണവുമായി ബന്ധപ്പെട്ടു കേരഫെഡ് കൊണ്ടുവന്ന നിബന്ധനകൾ ഒഴിവാക്കേണ്ടതാണ്. കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ തേങ്ങയും 34 രൂപയ്ക്ക് അവധി ദിവസമൊഴികെ എല്ലാ ദിവസവും സംഭരിച്ച് കാലതാമസം കൂടാതെ തുക കർഷകന് ലഭ്യമാക്കാൻ നടപടി ഉണ്ടാവണമെന്ന് അഖിലേന്ത്യ കിസാൻ സഭ പനത്തടി മേഖല കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിണ്ടന്റ് ബങ്കളം കുഞ്ഞികൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി സെക്രട്ടറി എം വി കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ബി. രത്‌നാകരൻ നമ്പ്യാർ സ്വാഗതവും കമ്മറ്റി അംഗങ്ങളായ ടി.കെ നാരായണൻ, പി. ടി തോമസ്, കെ.കുഞ്ഞികൃഷ്ണൻ നായർ എന്നിവർസംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *