രാജപുരം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ മാലക്കല്ല് യൂണിറ്റ് ജനറൽ ബോഡി യോഗം നാളെ കോളിച്ചാൽ ലയൺസ് ക്ലബിൽ നടക്കും. രാവിലെ 9.30ന് ജില്ല പ്രസിഡന്റ് ഗുണേന്ദ്രലാൽ സുനി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ സി എൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ദേവിദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ട്രഷറർ സുര്ഷ്‌കുമാർ (വെൽഫയർ), ജില്ലാ വൈസ് പ്രസിഡന്റ്മനോഹരൻ(ട്രെയിനിംഗ്), ജോ.സെക്രട്ടറി പ്രകാശൻ ( വർക്ക് ഷോപ്പ് ബ്രാന്റിംഗ് ) യൂണിറ്റ് ചാർജുളള അരവിന്ദൻ എം വി സംഘടനാ വിശദീകരണം എന്നിവ നടത്തും. സജി റ്റി റിപ്പോർട്ടും, വിജയൻ നായർ പി എസ് കണക്കും അവതരിപ്പിക്കും. മോഹനൻ നായർ എൻ പി, സജി സേവ്യർ, രാജേന്ദ്രൻ. പി, രാഘവൻ ടി, ബിജു, പ്രശാന്തൻ പി. ആർ, സത്യൻ കെ വി, ജയൻ, പങ്കജാക്ഷൻ, ജോബി സി ജെ, രാജേഷ് എം എസ്, മധു പി കെ എന്നിവർ പ്രസംഗിക്കും.