രാജപുരം: കോടോത്ത് ഡോ.അംബേദ്ക്കർ ഗവ: ഹയർസെക്കണ്ടറി സ്‌ക്കുളിൽ കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.3 കോടി ചെലവിൽ നിർമ്മിക്കുന്ന സ്‌ക്കുൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപയുടെ സ്റ്റാർസ് പ്രീസ്‌ക്കൂൾ പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണകുടാരം ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 11ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം .ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ എന്നിവർക്ക് പുറമേ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തടങ്ങിയവർ പ്രസംഗിക്കും.
