ഏഴാംമൈൽ:വയമ്പ പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.രാജേഷ് സ്കറിയ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ചടങ്ങിൽ കെ എസ് എഫ് ഇ യിൽ എ ജി എം ആയി സ്ഥാനകയറ്റം കിട്ടിയ കുഞ്ഞികണ്ണൻ. എച്ചിനെ ആദരിച്ചു.വായനശാല പരിധിയിൽ SSLC, PLUSTWO ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.യങ്ങ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി ജിൻസ് ജോസഫഡി വൈ എഫ് ഐ മേഖല സെക്രട്ടറി ശ്രീജിത്ത് എടമുണ്ട, വി. മഹേഷ്, രതീഷ്. എം,കുഞ്ഞിരാമൻ. പി എന്നിവർ സംസാരിച്ചു .വായനശാല പ്രസിഡന്റ് രതീഷ്. വി. വി അധ്യക്ഷതയും വഹിച്ചു. സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും വി.എം. സതീശൻ നന്ദിയുംപറഞ്ഞു.
Related Articles
നാടിന്റെ ഉത്സവമായി അയറോട്ട് ഗുവേരവായനശാല അനുമോദനം സംഘടിപ്പിച്ചു.
അയറോട്ട് : 2022-23 വർഷത്തിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അയറോട്ട് ഗുവേര വായനശാല അനുമോദിച്ചു. അതോടൊപ്പം കോടോം-ബേളൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്ററായി മികച്ച സേവനം കാഴ്ചവെച്ച സുരേഷ് വയമ്പ്, യാത്രാവിവരണം എഴുതിയ ശ്രീകാന്ത് പുലിക്കോട്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച രാജേഷ് നാരായണൻ, അഞ്ചാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ മാധവി.എം, ഷൈലജ സി. എന്നിവരേയും ആദരിച്ചു.വായനശാല പ്രസിഡണ്ട് നന്ദകുമാർ അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനം കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് […]
കളളാർ പഞ്ചായത്തിൽ വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്യുന്നു
രാജപുരം : കള്ളാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന വനിതകൾക്ക് പച്ചക്കറി തൈ വിതരണം എന്ന പദ്ധതിയിലെ തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. പച്ചക്കറി തൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്ടി കെ നാരായണൻ നാളെ വൈകുന്നേരം മൂന്നു മണിക്ക് കൃഷിഭവനിൽ വെച്ച് നിർവഹിക്കും. തൈകൾ ഓരോ വാർഡിലുമായാണ് വിതരണം ചെയ്യുന്നത്. വിതരണം ചെയ്യുന്ന തീയതിയും സമയവും വാർഡ് മെമ്പർമാർഅറിയിക്കും
മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോളിച്ചാലിൽ ജപമാല റാലി നടത്തി
കോളിച്ചാൽ: പനത്തടി സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യവും ജപമാല റാലിയും കോളിച്ചാൽ ടൗണിൽ പനത്തടി സെൻറ് ജോസഫ് ഫൊറോന വികാരി ഫാദർ ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. അധികാരികളുടെ മൗനവും അക്രമികളുടെ അഴിഞ്ഞാട്ടവും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പനത്തടി ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന,ട്രസ്റ്റി ജോസ് നാഗരോലിൽ,സണ്ണി ഈഴക്കുന്നേൽ, ജിജി മൂഴിക്കച്ചാലിൽ,എന്നിവർ നേതൃത്വംകൊടുത്തു.