മാലക്കല്ല്് : വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.അഷറഫ്് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.ജെ.സജി,കെ,ദിനേശൻ, ട്രഷറർ മാഹിൻ കോളിക്കര,യൂണിറ്റ് ജനറൽ സെക്രട്ടറി ബിനോയി മാത്യു,വനിതാ വിങ്് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിജോ ജോസഫ്,വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് ഗീത നാരായണൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ സോജൻ മാത്യു എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു.





