അട്ടേങ്ങാനം : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2023 ‘ഒരുമയുടെ പലമ എന്ന പേരിൽ സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം സമാപിച്ചു.ബേളൂർ ജിയുപി സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 198 പോയിറ്റോടെ കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ് ഒന്നാമതെത്തി. 110 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത്് രണ്ടാം സ്ഥാനവും,44 പോയിന്റോടെ ഈസ്റ്റ് എളേരി മുന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അധ്യക്ഷ വഹിച്ചു.ടി.കെ രവി, കെ.വി അജിത്ത്കുമാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ഷൈജമ്മ,രജനി,സി ഡി എസ് ചെയർപേഴ്‌സൺ ബിന്ദു സ്വാഗതം പറഞ്ഞു.
കലോത്സവം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സി.എച്ച് ഇക്ബാൽ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജൻ മനോജ് പി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ.എസ്, വാർസ് മെമ്പർ പി.ഗോപി, ഹെഡ്മാസ്റ്റർ പി ഗോപി മാസ്റ്റർ, പി ടി എ പ്രസിഡണ്ട് പ്രതീഷ് കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സ്വാഗതവും കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ശ്രീ രത്‌നേഷ് പി നന്ദിയും പറഞ്ഞു.
ഒടയംചാൽ നിന്നും അട്ടേങ്ങാനത്തേക്ക് നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന വർണ്ണശബളമായ ഘോഷയാത്രയും നടത്തി.നിശ്ചല ദൃശ്യങ്ങളുടെയും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയിൽ അരങ്ങേറി.