LOCAL NEWS

സെന്റ് മേരീസ് എ യു പി സ്‌ക്കൂൾ മാലക്കല്ലിൽ അധ്യാപക ദിനം ആചരിച്ചു

മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌ക്കൂൾ മാലക്കല്ലിൽ അധ്യാപക ദിനം വേറിട്ട പരിപാടികളോടെ ആചരിച്ചു.രാവിലെ കുട്ടികൾ എല്ലാം അധ്യാപകരെയും ആശംസകാർഡുകളും പൂക്കളും നൽകി സ്വികരിച്ചു. കുട്ടികളുടെ പൂർണമായ നേതൃത്വത്തിൽ ആയിരുന്നു ഇന്നത്തെ അസംബ്‌ളി.കഴിഞ്ഞവർഷം സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകരായ സെലിൻ, രാജു തോമസ്, ആൻസി അബ്രാഹം എന്നിവരെ പ്രത്യേകം ആദരിച്ചു.ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്‌ക്കൂൾ മാനേജർ ഫാ. ഡീനോ കുമ്മാനിക്കാട്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ്, സ്‌ക്കൂൾ ലീഡർ നന്ദന ,സ്‌ക്കൂൾ ഹെഡ്മാസ്റ്റർ സജീ എം എ, മോളി ജോസഫ് എന്നിവർസംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *