രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ മാനേജർ റവ.ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ നാരായണൻ അധ്യാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ അയിത്തു,റിട്ടയർ അധ്യാപകൻ ടി.ജെ ജോസഫ്, കുമാരി അലോണ തെരേസ് എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഒ.എ എബ്രഹാം സ്വാഗതവും എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഒ എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഹോളിഫാമിലിയിലെ അധ്യാപകർ ചേർന്ന് കുട്ടികൾക്ക് വിഭവസമൃദ്ധമായസദ്യനൽകി.
Related Articles
ജനദ്രോഹ സര്‍ക്കാരിനെതിരെ വെളളരിക്കുണ്ടില്‍ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് : ബളാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന് എം. പി. ഉദ്്ഘാടനം ചെയ്തു.ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ്കുമാര്‍ .ഡി. സി. സി. ജനറല്‍ സെക്രട്ടറി മാരായ പി. വി. സുരേഷ്. ഹരീഷ് പി. നായര്‍. കെ. പി. സി. […]
ഭാരതീയ പ്രകൃതി കൃഷി പദ്ധതി : നിസർഗ-2023 കിസാൻ മേള സംഘടിപ്പിച്ചു.
കളളാർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുളള പരപ്പ ബ്ലോക്ക്തല കിസാൻ മേള കളളാറിൽ സംഘടിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷത വപഹിച്ചു.കാസർകോട് കൃഷ്ി ഡെപ്യൂട്ടി ഡയറക്ടർ രാഘവേന്ദ്ര.പി പദ്ധതി വിശദീകരണം നടത്തി.ബയോഫാർമസി ഉദ്ഘാടനം കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. വിവിധ സർവ്വീസ് കൗണ്ടറുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് .കെ നിർവ്വഹിച്ചു. അര്ഡക്കാ സസ്യ പോഷക് […]
ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപകദിനം ആചരിച്ചു.
ഇരിയ: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. സ്കൂളിലെത്തിയ അധ്യാപകരെ കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് അധ്യാപകരുടെ വിവിധ കായിക മത്സരങ്ങൾ, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. അധ്യാപകർക്കും. അനധ്യാപകർക്കും സ്കൂൾ മാനേജ്മെന്റു പിടിയും ചേർന്ന് നൽകുന്ന ഉപഹാരം പിടിഎ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർവിതരണംചെയ്തു.