പാണത്തൂര്‍ : വീണ് പരിക്കേറ്റ് വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കുണ്ടുപ്പള്ളിയിലെ കെ.ആര്‍ ജനാര്‍ദനന്റെ ചികില്‍സാ സഹായം അഭ്യര്‍ത്ഥിച്ച് ചികില്‍സാ സഹായ കമ്മറ്റി. കാഞ്ഞങ്ങാട് എം.എല്‍ എ ഇ ചന്ദ്രശേഖരനെ കണ്ടു. കഴിഞ്ഞ ഏപ്രില്‍ 21-ാം തീയതി വീണ് കഴുത്തെല്ലിന് പരിക്കേറ്റ് ജനാര്‍ദ്ദനന്‍ വിവിധ ആശുപത്രികളിലെ ചികില്‍സയ്ക്ക് ശേഷം ഇപ്പോള്‍ വയനാട്ടിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ചികില്‍സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. ചികില്‍സയ്ക്കായി മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായ നിധിയില്‍ നിന്ന് ആവശ്യമായ തുക ലഭിക്കാന്‍ ഇടപെടണം എന്നാവശ്യപെടാനാണ് ചികിത്സാ സഹായ കമ്മറ്റി എം.എല്‍.എ കണ്ടത്.അംഗങ്ങളായ പ്രസന്ന പ്രസാദ്, കെ.ജെ ജയിംസ്, കെ.കെ വേണുഗോപാല്‍, സൗമ്യ മോള്‍, എം.കെ സുരേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
