ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കി. . ഈ തുക യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ എംഎ നിഷാദ്, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
അഞ്ച് കോടി നല്‍കുമെന്ന് യൂസഫലി യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ്് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നും നിരവധി പേരാണ് സംഭാവനകള്‍ നല്‍കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മൂന്ന് കോടി രൂപ നല്‍കിയിട്ടുണ്ട്. യെസ് ഭാരത് വെഡ്ഡിങ് കളക്ഷന്‍ ഒരു കോടി രൂപയും, തമിഴ്നാട് മുന്‍ മന്ത്രി ജി വിശ്വനാഥന്‍ ഒരു കോടി, കേരള ടൂറിസം ഡെവലെപ്മെന്റ് കോര്‍പ്പറേഷന്‍ 50 ലക്ഷം, രാംരാജ് കോട്ടണ്‍ 25 ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കിയത്.
നടന്‍ ജയറാമും ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കവി ശ്രീകുമാരന്‍ തമ്പി ഒരു ലക്ഷം രൂപയും, ഇടുക്കി കളക്ടര്‍ വിഘ്നേശ്വരിയും, എറണാകുളം കളക്ടര്‍ എന്‍എസ്‌കെ ഉമേഷും ചേര്‍ന്ന് ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുയരുന്ന അന്വേഷണങ്ങല്‍ക്ക് മറുപടി നല്‍കുന്നതിന് ധനവകുപ്പില്‍ താല്‍ക്കാലിക പരാതി പരിഹാര സെല്ലും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സൂപ്പര്‍വൈസിങ് ഓഫീസറായി ഡോ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു.
ദുരിതബാധിതര്‍ക്കായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കൈത്താങ്ങി എത്തിയിട്ടുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ 15 കോടി ചിലവഴിക്കുമെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.
മറ്റ് സംഘടനകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നിലവില്‍ നടപ്പാക്കി വരുന്ന ഭവനദാന പദ്ധതികളില്‍ ദുരന്തബാധിത മേഖലകളില്‍ നിന്ന് ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക് പുറമേയാണ് ഈ സഹ