ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്ററുകള്‍ മരണമുറികളായി മാറുകയും കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയുമാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സിവിക്, ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വാദത്തിനിടെ കോച്ചിംഗ് സെന്ററുകള്‍ ‘കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്ന്’ എന്നും കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാത്രം നൂറുകണക്കിന് കോച്ചിംഗ് സെന്ററുകളാണുള്ളത്. ഇത്തരം കോച്ചിംഗ് സെന്ററുകള്‍ക്ക് എന്തെല്ലാം നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇവയില്‍ പലതും ഐ എ എസ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കാന്‍ അമിതമായ ഫീസ് ഈടാക്കുകയും എന്നാല്‍ സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. . സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിക്കുന്നില്ലെങ്കില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കം. കോച്ചിംഗ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്…’ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് പറഞ്ഞു. മാനദണ്ഡങ്ങളില്‍ ശരിയായ വെന്റിലേഷനും സുരക്ഷിതമായ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉള്‍പ്പെടുത്തണം. സിവിക്, ഫയര്‍ സേഫ്റ്റി പരിശോധനകള്‍ പാസാകാത്ത ഇത്തരം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതിന് കോച്ചിംഗ് ഇന്‍സ്റ്റ
Related Articles
‘ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമസ്വാതന്ത്രം പുതിയ റെക്കോർഡ് സൃഷ്ടിക്കും: ഐസക്
ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ജയിലിൽ അടയ്ക്കപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണം മോദി ഭരണകാലത്ത് കുത്തനെ ഉയർന്നെന്ന് അദ്ദേഹം വിമർശിച്ചു. ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഒരു പുതിയൊരു റെക്കോർഡ് സ്ഥാപിക്കുമെന്നതു തീർച്ചയാണെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ‘ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ജീവനക്കാരെയും എഴുത്തുകാരെയും […]
‘മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടേയും ലംഘനം’; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി 25ന് കേരളത്തില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളത്തിലെത്തും. തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും. കൂടാതെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് സെന്‍ട്രല്‍ സ്റ്റേഷനിലാണ് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യുക.




