ബാനം: വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്കൂള്‍ സംഭാവന നല്കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്. ഇ.ചന്ദ്രശേഖരന് എം.എല്‍.എ പ്രധാനധ്യാപിക സി.കോമളവല്ലിയില്‍ നിന്നും തുക സ്വീകരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
Related Articles
കോടോം – ബേളൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
അട്ടേങ്ങാനം : കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള പദ്ധതിയിലൂടെ വീൽചെയർ, കേൾവി സഹായി, വാക്കർ എന്നിവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വീൽചെയർ നൽകി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിർവ്വഹിച്ചു. ഐ സി ഡിഎസ് സൂപ്പർവൈസർ ആശാലത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയശ്രീ എൻ എസ്, പി.ഗോപാലകൃഷ്ണൻ, ശൈലജ കെ, […]
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ സംഗമം നടത്തി
രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പൂര്‍വ്വ മാനേജര്‍ , പിടിഎ പ്രസിഡന്റുമാര്‍ , പ്രധാന അധ്യാപകര്‍ ,അധ്യാപക- അധ്യാപകേതര ജീവനക്കാര്‍ , വിദ്യാര്‍ഥി സംഗമം സമാപിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ച യോഗം സ്കൂളിന്റെ ആദ്യ മാനേജര്‍ ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കലാകാരന് പ്രതീഷ് കലാഭവന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.യോഗത്തില്‍ പൂര്‍വ്വ മാനേജര്‍മാരെയും പൂര്‍വ്വ പിടിഎ […]
കൊട്ടോടി സ്ക്കൂളില്‍ ദീപശിഖ തെളിയിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്സ് പ്രതിജ്ഞയും സംഘടിപ്പിച്ചു
കൊട്ടോടി : ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒളിമ്പിക്സിനോടനുബന്ധിച്ച് ദീപശിഖ തെളിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്സ് പ്രതിജ്ഞയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബാലചന്ദ്രന് കൊട്ടോടി അധ്യക്ഷത വഹിച്ചു. 13-ാം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരി കാലായില്‍ ദീപശിഖ തെളിയിച്ച് ഹെഡ്മിസ്ട്രസ് ബിജി ജോസഫിന് കൈമാറി. പ്രധാനധ്യാപിക ദീപശിഖ കഴിഞ്ഞ വര്‍ഷത്തെ സ്റ്റേറ്റ് – ജില്ലാ താരങ്ങളായ സാലോ സാബു, അലീന സ്റ്റീഫന്‍, ശിവന്യ വി എന്നിവര്‍ക്ക് കൈമാറി. ഇവരുടെ നേത്യത്വത്തില്‍ സ്കൂളിന്റെ 70-ാം വാര്‍ഷികത്തെ അനുസ്മരിപ്പിച്ച് […]