DISTRICT NEWS

എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തണം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നിവേദനം നൽകി

കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് എയിംസ് കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാറിന്റെ പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുവാൻ കേരള സർക്കാരിന് നിർദ്ദേശം നൽകണമെന്നും, കേന്ദ്ര ആരോഗ്യ സംഘത്തെ കാസറഗോഡ് ജില്ലയിൽ അയക്കണമെന്നും, കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിപ്‌മെർ ഹോസ്പിറ്റൽ മുതലായവ തുടങ്ങുവാനുള്ള അടിയന്തിര സാഹചര്യം ഉണ്ടാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിവേദനം നൽകി. ട്രഷറർ സലീം സന്ദേശം ചൗക്കി, സെക്രട്ടറിമാരായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അഹമ്മദ് കിർമാണി എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാമെന്ന് ഗവർണർഉറപ്പ്നൽകി.

Leave a Reply

Your email address will not be published. Required fields are marked *